സുധാകരൻ സ്വയം തിരിച്ചറിയേണ്ടത്. സുധാകര ഭക്തർ അറിയിക്കേണ്ടത്.

സുധാകരൻ സ്വയം തിരിച്ചറിയേണ്ടത്. സുധാകര ഭക്തർ അറിയിക്കേണ്ടത്.
Mar 15, 2026 05:38 PM | By PointViews Editor

         കെ.സുധാകരൻ കോൺഗ്രസിന്റെ നട്ടെല്ലുള്ള നയിച്ച കണ്ണൂരിന്റെ പുലിക്കുട്ടിയാണ് . പാർട്ടി സിപിഎമ്മിന്റെയും ബിജെപിയുടെയും ഭീഷണികൾ നേരിട്ടപ്പോഴൊക്കെ രക്ഷകന്റെ റോളിലും സംരക്ഷകന്റെ റോളിലും നേതാവിന്റെ റോളിലും നേരിടാൻ ജീവിതം നീക്കിവെച്ചവനാണ് കെ. സുധാകരൻ. സുധാകരൻ എന്ന കോൺഗ്രസ് നേതാവ് കണ്ണൂരിൽ ഉണ്ടായിരുന്നില്ല എങ്കിൽ കോൺഗ്രസ് എന്ന പ്രസ്ഥാനം ഇതു പടി പോലും ഇന്ന് കണ്ണൂരിൽ ഒരിടത്തും ഉണ്ടാകുമായിരുന്നില്ല എന്നതാണ് വാസ്തവം. അതിനാൽ തന്നെ ഇന്നത്തെ പരിതസ്ഥിതിയിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയായിരിക്കേണ്ടത് യഥാർത്ഥത്തിൽ കെ.സുധാകരൻ ആണ്. കാരണം സമൂഹത്തെ നശിപ്പിച്ച, കേരളത്തിൻറെ രാഷ്ട്രീയ സാംസ്കാരിക സാമുദായിക അടിത്തറ തുരന്ന് മാന്തി കുളമാക്കിയ വിജയൻ എന്ന മാഫിയ മുഖ്യമന്ത്രിയെ നേരിടാനും എതിർക്കാനും യുദ്ധം ചെയ്യാനും കഴിവുള്ള കോൺഗ്രസിന്റെ ഏക മുഖ്യമന്ത്രി സ്ഥാനാർത്ഥി കെ.സുധാകരനായിരിക്കും. കാരണം കമ്മ്യൂണിസം എന്ന അക്രമ രാഷ്ട്രീയ പ്രസ്ഥാനത്തോട് എക്കാലവും ജീവൻ പണയം വെച്ച് പോരാടിയിട്ടുള്ള കോൺഗ്രസുകാരനാണ് കെ.സുധാകരൻ. നിരവധി കള്ള കേസുകളിൽ പ്രതിയെക്കപ്പെട്ടു, നിരവധി അക്രമങ്ങളെ അതിജീവിച്ചു, നിരവധി അപവാദങ്ങളെ നേരിടേണ്ടിവന്നു. എന്നിട്ടും തളരാതെ ഇന്നും പാർട്ടിയെ നയിക്കുന്ന നേതാവാണ് കെ.സുധാകരൻ. വിജയൻ എന്ന ശാപത്തെ എല്ലാകാലവും നേരിട്ടിട്ടുള്ള കോൺഗ്രസ് നേതാവാണ് കെ. സുധാകരൻ. അതിനാൽ തന്നെ വിജയൻ നശിപ്പിച്ച കേരളത്തെ വീണ്ടെടുക്കുക എന്ന ദൗത്യത്തിന് കെ.സുധാകരൻ നേതൃത്വം നൽകുകയും മുഖ്യമന്ത്രി ആവുകയും ചെയ്യേണ്ടത് ഇപ്പോഴത്തെ കോൺഗ്രസിന്റെ ബാധ്യതയും ഉത്തരവാദിത്വവുമാണ്. ചെറുപ്പം മുതൽ തനിക്കുണ്ടായിരുന്ന പോരാട്ടവീര്യത്തിന്റെ പിൻബലത്തിലും ചരിത്രത്തിന്റെ സാധ്യതകളുടെ പിൻബലത്തിലും ആണ് സുധാകരൻ കണ്ണൂരിൽ മത്സരിക്കണമെന്നും വിജയിക്കണമെന്നും ആവശ്യപ്പെടുന്നത്. ആ ആവശ്യം ന്യായമാണ്,യുക്തമാണ് സാധ്യമാക്കേണ്ടതാണ്. പക്ഷേ പ്രശ്നം അതൊന്നുമല്ല.വിജയനെ പണ്ട് മുതൽ നേരിട്ട അതേ മാനസികാവസ്ഥയിൽ നിന്നുകൊണ്ട് ഇന്നും നേരിടാൻ കഴിയും എന്നുള്ള ആത്മവിശ്വാസം സുധാകരൻ ഉണ്ടെങ്കിലും അദ്ദേഹത്തിന്റെ ശരീരത്തിനോ അദ്ദേഹത്തിൻ്റെ ചുറ്റുപാടുകൾക്കോ അദ്ദേഹം നേരിടുന്ന രോഗാവസ്ഥയ്ക്കോ ആ ആത്മധൈര്യം ഇല്ല. ആ ബോധ്യം കോൺഗ്രസിനും പ്രവർത്തകർക്കും നേതൃത്വത്തിനും ഉള്ളതുകൊണ്ടാണ് സുധാകരനെ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിച്ച് എംപി ആക്കി ലോക്സഭയിലേക്ക് പറഞ്ഞുവിട്ടത്. സുധാകരന്റെ ആരോഗ്യസ്ഥിതിയും ചുറ്റുപാടുകളും ഇന്ന് പാർട്ടിക്ക് മനക്കരുത്തു മാത്രം നൽകേണ്ട കാര്യമാണ്. കാരണം അദ്ദേഹത്തിന് പഴയ വേഗതയിൽ നടക്കാനാവില്ല, പഴയ രീതിയിൽ പ്രസംഗിക്കാൻ ആവില്ല, പഴയ രീതിയിൽ കാര്യങ്ങളിൽ തീരുമാനമെടുക്കാൻ ആവില്ല, തുടങ്ങി ആരോഗ്യപരമായും മാനസികമായും അദ്ദേഹം പ്രതിസന്ധിയെ നേരിടുകയാണ് ഇപ്പോൾ . വസ്തുത വസ്തുതയായി തന്നെ പറഞ്ഞാൽ കുറഞ്ഞത് 10 വർഷം മുമ്പെങ്കിലും കേരളത്തിലെ കോൺഗ്രസിന്റെ തലപ്പത്തെത്തുകയും കെപിസിസി പ്രസിഡണ്ടായി നിയമിപ്പിക്കപ്പെടുകയും ചെയ്യപ്പെടേണ്ട വ്യക്തിത്വമാണ് കെ. സുധാകരൻ. കെ കരുണാകരൻ, എ.കെ. ആൻറണി, ഉമ്മൻചാണ്ടി തുടങ്ങിയ ഒരു നിര നേതാക്കന്മാരുടെ നിയന്ത്രണത്തിൽ ആയിരുന്ന കോൺഗ്രസിൽ അനാവശ്യ ആദർശ പ്രസംഗങ്ങൾ നടത്തിയിരുന്ന വി.എം. സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും വരെ കെപിസിസി പ്രസിഡണ്ട് ആയപ്പോൾ ,പാർട്ടിക്ക് സംഭവിച്ച പരാജയം ആതി ഭീകരമായിരുന്നു. നീണ്ട പത്തു വർഷക്കാലം അധികാരത്തിന്റെ ഏഴ് അയലത്ത് നിൽക്കാൻ പറ്റാതെ പോകുകയും പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പോലും ഏകപക്ഷീയമായി കീഴടക്കപ്പെടുകയും ചെയ്ത പാർട്ടിയായി കോൺഗ്രസ് മാറേണ്ടി വന്നത് ചുറ്റുപാടുകളെ പറ്റിയും പാർട്ടിയെപ്പറ്റിയും ബോധ്യമില്ലാതെ എടുത്താൽ പൊങ്ങാത്ത ആദർശങ്ങളും ആശയങ്ങളും അതിൻറെ വിപ്ലവങ്ങളും ചുമന്നു നടന്ന വി.എം.സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും ഒക്കെയാണ്. അക്കാലത്ത് കെ.സുധാകരനെ കെപിസിസി പ്രസിഡണ്ടായി നിശ്ചയിച്ചിരുന്നുവെങ്കിൽ പാർട്ടിക്ക് കഴിഞ്ഞ പത്തുവർഷം നേരിട്ട ദുരിതം ഉണ്ടാവുകയേ ഇല്ലായിരുന്നു.എന്നാൽ എടുത്താൽ പൊന്താത്ത ആദർശവും ആശയങ്ങളും പറഞ്ഞ് പാർട്ടിയെ ഞഞ്ഞാ പിന്നെ പരുവത്തിൽ എത്തിച്ച നേതാക്കന്മാരെ മാറ്റി കെ.സുധാകരൻ കെപിസിസി പ്രസിഡണ്ട് ആയതോടെ പാർട്ടി മുന്നേറ്റങ്ങൾ തുടങ്ങി. എന്നാൽ ശാരീരിക അവശതകൾ മൂലം ഉണ്ടാകുന്ന മാനസിക പിരിമുറുക്കങ്ങളും കൂടിയാകുമ്പോൾ പാർട്ടിയെ ചടുലമായി നയിക്കാൻ കഴിയാത്ത ഒരു സ്ഥിതി വരും എന്ന് കണ്ടപ്പോൾ ആണ് കെ.സുധാകരനെ കെപിസിസി പ്രസിഡണ്ട് സ്ഥാനത്തുനിന്നും മാറ്റി പകരം എക്കാലവും സുധാകരന്റെ വലംകൈയും തലച്ചോറുമായി പ്രവർത്തിച്ച സണ്ണി ജോസഫിനെ ആ സ്ഥാനത്തേക്ക് നിയോഗിച്ചത്. ഒരു ലക്ഷത്തിൽ അധികം വോട്ട് നേടി പാർലമെൻറിലേക്ക് വിജയിച്ച കെ.സുധാകരൻ കണ്ണൂരിലെ നിയമസഭാ മണ്ഡലത്തിലേക്ക് കൂടി മത്സരിക്കണം എന്ന് പറയുന്നതിന്റെ യുക്തി അദ്ദേഹത്തിൻറെ തന്നെ ശാരീരിക മാനസിക അവസ്ഥകൾ ശരിയായി മനസ്സിലാക്കാതെയും പാർട്ടി നേരിടുന്ന വെല്ലുവിളികളെ പറ്റി ചിന്തിക്കാതെയും ഉള്ളതാണെന്ന് പറയാതെ വയ്യ. പത്തു വർഷത്തിനുശേഷം പാർലമെന്റിൽ കോൺഗ്രസിന് ഒരു കരുത്തുറ്റ സ്ഥാനം കിട്ടിയ ഈ ഘട്ടത്തിൽ അവിടെ ലഭിച്ച ഒരു ലക്ഷത്തിന്റെ ഭൂരിപക്ഷമുള്ള എംപി സ്ഥാനം ഉപേക്ഷിച്ച് കണ്ണൂരിലെ നിയമസഭാ മണ്ഡലത്തിൽ നിന്നും മത്സരിച്ച് ജയിച്ച് മുഖ്യമന്ത്രിയാകാൻ ശ്രമിക്കുന്നത് തെറ്റല്ല പക്ഷെ സുധാകരൻ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട് , പത്തുവർഷം മുമ്പുള്ള കേരളമല്ല ഇന്നത്തെ കേരളം. ഇവിടെ രാഷ്ട്രീയം മാത്രം നാലു നേരം വിഴുങ്ങിയാൽ വയറു നിറയില്ല എന്ന് മനസ്സിലാക്കി എന്ത് നെറികേടും കാണിച്ച് ജീവിതം അതിജീവിക്കാൻ ശ്രമിക്കുന്ന കേരളമാണ് ഉള്ളതെന്ന് സുധാകരൻ മനസ്സിലാക്കണം. അവിടെ അതിവേഗം ബഹുദൂരം എതിരാളികളുടെ വായടക്കുവാനും ചടുലമായ നിലപാടുകളിലൂടെ നഷ്ടപ്പെട്ട ജീവിത നിലവാരത്തിലേക്ക് ജനങ്ങളെ തിരിച്ചെത്തിക്കാൻ കഴിയുന്ന ഒരു രാഷ്ട്രീയ സാമൂഹിക സാമ്പത്തിക ചുറ്റുപാട് സൃഷ്ടിക്കേണ്ടതുണ്ട്. പക്ഷേ സുധാകരൻ അതിനെപ്പറ്റി ബോധ്യമുണ്ടെങ്കിലും അത് നടപ്പിലാക്കാനുള്ള ആരോഗ്യമോ സംവിധാനങ്ങളോ സുധാകരന് ഇന്നില്ല. ഉണ്ട് എന്ന് ആരെങ്കിലും ചെവിക്ക് പിന്നിൽ നിന്ന് അങ്ങയെ ഉപദേശിക്കുന്നുണ്ടെങ്കിൽ അത് പമ്പര വിഡ്ഢികളും ദുരുദ്ദേശമുള്ളവരും അമിതവിനയവും സ്നേഹവും കാണിച്ച് തട്ടിപ്പ് നടത്തുന്നവരും മാത്രമാണ് . അവരെ കേട്ട് അവരുടെ പിന്തുണ കണ്ടു അവിവേകത്തോടെ പാർട്ടിയെ പ്രതിസന്ധിയിലാക്കി വീണ്ടും വിജയൻ എന്ന മാഫിയയുടെ കൈകളിലേക്ക് കേരളത്തെ വിട്ടുകൊടുക്കാൻ സുധാകരൻ എന്ന് അണികൾ അഭിമാനത്തോടെ പറയുന്ന നാമത്തെ താങ്കൾക്ക് നശിപ്പിക്കാൻ കഴിയുമെങ്കിൽ താങ്കൾ ഇത്രയും കാലം കോൺഗ്രസുകാരനായിരുന്നു എന്ന് അവകാശപ്പെടുന്നതേ തെറ്റാകും. അതിന് താങ്കൾക്ക് അവകാശം ഇല്ലാതാകും. താങ്കൾ കോൺഗ്രസ്സുകാരൻ ആയിരുന്നത് കെ. കരുണാകരനും ഉമ്മൻചാണ്ടിയും എകെ ആന്റണിയും അടക്കമുള്ള അധികായന്മാർ അടക്കിവാഴുന്ന കാലത്തായിരുന്നു എന്നതിനാൽ നേതൃത്വത്തിന്റെ സംരക്ഷണയിൽ താങ്കൾ പാർട്ടിയിൽ ശക്തനായി വന്നു എന്ന യാഥാർത്ഥ്യം മറക്കരുത്.ആ നേതൃനിര അവസാനിക്കുമ്പോൾ അടുത്ത നിരയിൽ താങ്കളെപ്പോലെയുള്ളവരാണ് തലപ്പത്ത് വരേണ്ടത് എന്ന യാഥാർത്ഥ്യം അംഗീകരിച്ചുകൊണ്ട് തന്നെ പറയാം അതെത്തും മുമ്പേ താങ്കൾ അവശനാണ്. ആ അവശത ആശയത്തിന്റെയോ ആദർശത്തിന്റെയും അവശതയല്ല, ശരീരത്തിന്റെയും ചുറ്റുപാടുകളുടെയും സമൂഹത്തെയും അവശതയാണ്. അതിനെ കൈകാര്യം ചെയ്യാൻ താങ്കൾക്ക് മരുന്നുകളെ ആശ്രയിക്കാമെങ്കിൽ സമൂഹത്തിനും രാഷ്ട്രീയത്തിനും മരുന്നുകൊണ്ട് നിലനിൽക്കാൻ ആവില്ല. ചടുലമായ നീക്കങ്ങളും തന്ത്രപൂർവമായ ഇടപെടലുകളും ആണ് രാഷ്ട്രീയത്തിന് ആവശ്യം. ഇപ്പോൾ കോൺഗ്രസ് ആവശ്യപ്പെടുന്നതും കോൺഗ്രസിന് ആവശ്യമുള്ളതും പത്തുവർഷത്തെ അക്രമങ്ങൾക്ക് തിരിച്ചടി കൊടുക്കാനും കേരളത്തെ കട്ടുമുടിച്ചവരെ പിടിച്ച് അകത്തിടാനും വേണ്ട ആക്ടീവായ ഒരു നേതൃത്വം നിരയാണ് അവിടെ ശാരീരിക അവശതകളും നിലപാടുകൾക്കൊപ്പവും നീങ്ങാൻ കരുത്തില്ലയ്മ ബാധിച്ച നേതൃത്വത്തെ കയറ്റി ഇരുത്തിയാൽ പ്രശ്നങ്ങൾ കൂടുതൽ വഷളാവുകയും പാർട്ടി വീണ്ടും തകരുകയും ചെയ്യും. ശാരീരികവും മാനസികവുമായ വൈഷമങ്ങളെ കുറിച്ചുള്ള ബോധ്യവും ചുറ്റുപാടുകളിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയ സാമൂഹിക സാമുദായിക മാറ്റങ്ങളെ അതിവേഗം അതിജീവിക്കാവുന്ന പ്രതിവിധികൾ കണ്ടെത്താൻ ആവുമോ എന്ന ചോദ്യവും സുധാകരൻ സ്വയം ചോദിക്കുകയും സാധിക്കുന്നില്ല എന്ന് മറ്റുള്ളവരോട് ഒപ്പം നിന്ന് ബോധ്യപ്പെടുകയും വേണം. അതിനു ശേഷം ഞാനാണ് ഇവിടെ കാര്യങ്ങൾ തീരുമാനിക്കുന്നത് എന്നും ഞാൻ ആയിരിക്കും ഇനി വരുന്ന കോൺഗ്രസ് സർക്കാരിനെയും പാർട്ടിയെയും സംരക്ഷിക്കുന്നവനെന്നും സ്വയം പ്രഖ്യാപിച്ചു കാരണവരായി തറവാട്ട് വരാന്തയിൽ ചാരുകസേരയിൽ ഇരുന്ന് കാര്യങ്ങൾ നിയന്ത്രിക്കേണ്ട ആളാണ് താനെന്ന് സുധാകരനാണ് തിരിച്ചറിയേണ്ടത്. അത് തിരിച്ചറിയാൻ കഴിയാതെ എതിരാളികൾക്ക് വേണ്ടി വീഴുപ്പ് ചുമക്കാൻ നടക്കുന്ന ചാനലുകൾക്കും മാധ്യമങ്ങൾക്കും ഒറ്റുകാർക്കും ഇടയിൽ എങ്ങും തൊടാത്ത കടങ്കഥകൾ പോലെ സ്വന്തം സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് സ്വയം നനഞ്ഞ് സ്വയം ചതിയനായി മാറി സ്വയം അവഹേളിതനായി സ്വയം പുറത്താകുന്ന ഒരു സ്ഥിതിവിശേഷത്തിലേക്ക് സുധാകരൻ എത്തേണ്ടതുണ്ടോ എന്ന് ചിന്തിക്കേണ്ടത് സുധാകരനാണ്. പാർട്ടി അല്ല. കാരണം ഇനി എത്രകാലം സുധാകരൻ ജീവിച്ചിരിക്കുമെന്നോ എത്ര കാലം രാജ്യവും ലോകവും ഈ രീതിയിൽ എങ്കിലും മുന്നോട്ടുപോകുമെന്നോ ഒരു തിട്ടവും ഇല്ലാത്ത നിലയിലാണ് കാര്യങ്ങൾ നീങ്ങുന്നത്. ആയതിനാൽ സുധാകരനോ മറ്റ് ആരെങ്കിലുമോ പാർട്ടി വിട്ടാലും പാർട്ടിക്ക് നഷ്ടം സംഭവിക്കും എന്നല്ലാതെ ജനത്തിനും പോകുന്നവർക്കും അവർ വഴി നേരായ രാഷ്ട്രീയ തത്ത്വശാസ്ത്രങ്ങൾക്കോ ഒരു ഗുണവും ഉണ്ടാകില്ല എന്നതാണ് വാസ്തവം. അതിനാൽ സുധാകരൻ പറഞ്ഞതൊക്കെ പറഞ്ഞിടുത്തു വെച്ച് സ്വയം നല്ലൊരു പ്രഖ്യാപനവും നടത്തി കോൺഗ്രസിന്റെ മുറ്റത്ത് നെഞ്ചുവിരിച്ച് നിന്ന് കോൺഗ്രസ് ഒറ്റക്കെട്ടായി ഈ തെരഞ്ഞെടുപ്പിനെ നേരിടുമെന്നും ഭരണം നേടുമെന്നും ഉറക്കെ പ്രഖ്യാപിച്ച് മറ്റുള്ള പ്രതിയോഗികൾക്ക് മുൻപിൽ തലയുയർത്തി നിൽക്കണം എന്നാണ് അണികൾ ആഗ്രഹിക്കുന്നതും പ്രാർത്ഥിക്കുന്നതും. കാരണം താങ്കൾ പാർട്ടിക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ചെങ്കിൽ താങ്കൾക്ക് ഈ പ്രായത്തിൽ വരെ, തരാൻ പറ്റുന്നതും നേടാൻ പറ്റുന്നതും ആയ എല്ലാ സ്ഥാനങ്ങളും താങ്കൾക്ക് പാർട്ടി തന്നിട്ടുണ്ട് അല്ലെങ്കിൽ താങ്കൾ അത് പോരാടി തന്നെ നേടിയെടുത്തിട്ടുമുണ്ട്. ഇനിയും ഒരു അങ്കത്തിന് ബാല്യമുണ്ട് എന്ന് അങ്ങ് കരുതുന്നുണ്ടെങ്കിൽ അതിനെപ്പറ്റി പാർട്ടിക്കോ മറ്റ് ആർക്കെങ്കിലും ആത്മവിശ്വാസം തീരെ ഇല്ല. അങ്ങേക്ക് ഉണ്ടായതുകൊണ്ട് പ്രത്യേകിച്ച് കാര്യവുമില്ല. അതുകൊണ്ട് സുധാകരൻ തലയുയർത്തി നിൽക്കുന്ന കോൺഗ്രസ് നേതാവായി നാളെയും ജീവിത അവസാനം വരെയും ഉണ്ടാകണമെന്ന് ആഗ്രഹത്തോടെ അണികൾ പറയുകയാണ് നേതാവേ അങ്ങ് മത്സരിക്കരുത് അങ്ങ് തർക്കിക്കരുത് അങ്ങ് വിലപേശരുത് അങ്ങ് പ്രതിബന്ധം സൃഷ്ടിക്കരുത് അങ്ങ് അനുകൂല സാഹചര്യത്തെ ഇല്ലാതാക്കരുത് പ്ലീസ്.

Sudhakaran should identify himself. Sudhakaran devotees should inform him.

Related Stories
വിജയൻ്റെ നിഘണ്ഡുവും മലയാളത്തിൻ്റെ ഭാഗ്യവും.

Mar 23, 2026 03:17 PM

വിജയൻ്റെ നിഘണ്ഡുവും മലയാളത്തിൻ്റെ ഭാഗ്യവും.

വിജയൻ്റെ നിഘണ്ഡുവും മലയാളത്തിൻ്റെ...

Read More >>
ഉയർന്ന ആശയങ്ങളും മൂഞ്ചിയ മലയാള മാധ്യമ പ്രവർത്തനങ്ങളും.

Mar 20, 2026 03:54 PM

ഉയർന്ന ആശയങ്ങളും മൂഞ്ചിയ മലയാള മാധ്യമ പ്രവർത്തനങ്ങളും.

ഉയർന്ന ആശയങ്ങളും മൂഞ്ചിയ മലയാള മാധ്യമ...

Read More >>
ജനത്തിൻ്റെ സണ്ണി. പേരാവൂരിൻ്റെ സണ്ണി ഡെയ്സ്. ചതിക്കുഴികളൊരുക്കി പലർ. എതിരാളികളുടെ പോലും ജനപ്രതിനിധിയാകുന്ന സണ്ണി ജോസഫ്.

Mar 19, 2026 01:20 PM

ജനത്തിൻ്റെ സണ്ണി. പേരാവൂരിൻ്റെ സണ്ണി ഡെയ്സ്. ചതിക്കുഴികളൊരുക്കി പലർ. എതിരാളികളുടെ പോലും ജനപ്രതിനിധിയാകുന്ന സണ്ണി ജോസഫ്.

ജനത്തിൻ്റെ സണ്ണി. പേരാവൂരിൻ്റെ സണ്ണി ഡെയ്സ്. ചതിക്കുഴികളൊരുക്കി പലർ. എതിരാളികളുടെ പോലും ജനപ്രതിനിധിയാകുന്ന സണ്ണി...

Read More >>
നെഹ്റു പേരാവൂർ ആശുപത്രിയിൽ തിരിച്ചെത്തുമോ? ഗാന്ധി പേരാവൂർ ബ്ലോക്കിലേക്ക് ഇനിയും വരുമോ?

Mar 6, 2026 04:33 PM

നെഹ്റു പേരാവൂർ ആശുപത്രിയിൽ തിരിച്ചെത്തുമോ? ഗാന്ധി പേരാവൂർ ബ്ലോക്കിലേക്ക് ഇനിയും വരുമോ?

നെഹ്റു പേരാവൂർ ആശുപത്രിയിൽ തിരിച്ചെത്തുമോ? ഗാന്ധി പേരാവൂർ ബ്ലോക്കിലേക്ക് ഇനിയും...

Read More >>
ഇറാൻ, ഇന്ത്യ, ഇസ്ലാം, ഹിന്ദു, ചരിത്രം, ജനാധിപത്യം?

Mar 5, 2026 12:14 PM

ഇറാൻ, ഇന്ത്യ, ഇസ്ലാം, ഹിന്ദു, ചരിത്രം, ജനാധിപത്യം?

ഇറാൻ, ഇന്ത്യ, ഇസ്ലാം, ഹിന്ദു, ചരിത്രം,...

Read More >>
മതം കുത്തി വച്ച് മനുഷ്യാവകാശങ്ങളെ ചവിട്ടി ഞെരിച്ച് കൊല്ലാക്കൊല ചെയ്ത ഖമനായി കൊല്ലപ്പെടുമ്പോൾ

Mar 1, 2026 12:56 PM

മതം കുത്തി വച്ച് മനുഷ്യാവകാശങ്ങളെ ചവിട്ടി ഞെരിച്ച് കൊല്ലാക്കൊല ചെയ്ത ഖമനായി കൊല്ലപ്പെടുമ്പോൾ

മതം കുത്തി വച്ച് മനുഷ്യാവകാശങ്ങളെ ചവിട്ടി ഞെരിച്ച് കൊല്ലാക്കൊല ചെയ്ത ഖമനായി...

Read More >>
Top Stories